ഐ ലവ് യു ഡാ ചക്കരെ

ഐ ലവ് യു ഡാ ചക്കരെ
Wil You Mary Me

Tuesday, March 9, 2010

രാകു മോന്‍റെ പ്രണയ ലേഖനം ,

എത്രയും സ്നേഹം നിറഞ്ഞ എന്‍റെ മാത്രം ആയ മോള്‍ക്ക്‌ ,

ഞാന്‍ എത്ര നാള്‍ ആയി നിന്‍റെ പിറകില്‍ നടക്കുന്നു നീ എന്നെ ഇതുവരെ ഒന്നു നോക്കിയിട്ട് പോലും ഇല്ല ,
എന്നെ നിനക്ക് ഇഷ്ടമല്ലേ ?

എനിക്കറിയാം നിന്‍റെ  ഉള്ളിന്‍റെ ഉള്ളില്‍ എന്നോട് സ്നേഹമാണെന്ന് ,
പക്ഷെ നീ അതു തുറന്നു കാണിക്കാത്തത്‌ എന്തെ?
രാജനണ്ണന്‍൯റ മകന്‍ സുനില്‍ പുറകില്‍ നടക്കുന്നതു ഞാന്‍ അറിഞ്ഞു ,
അവനെ നേരിടാനുള്ള ശാരിരികശേഷി ഇന്നെനിക്കു ഇല്ല അതുകൊണ്ട് ഞാന്‍ ഇത്തിരി കടന്ന ക്യെ പ്രയോഗിച്ചു ,
ഇനി അവന്‍ നിന്നെ ശല്ല്യം ചെയ്യില്ല ,
അഥവാ ഇനി നിന്‍റെ പുറകെ വരണമെന്ന് അവനു തോന്നിയാല്‍ അവന്‍റെ വീട്ടിനു മുന്നില്‍ കുഴിച്ചിട്ട മുട്ട അവനെ തടഞ്ഞു നിര്‍ത്തികോളും ,
ഈ ഇടയായി നിന്‍റെ ചേട്ടന്‍റെ മസിലുകള്‍ വിര്‍ത്ത്  വിര്‍ത്ത് വരുന്നു അതു എനിക്ക് ആത്മ വിശ്വാസം നഷ്ടപെടുത്തുന്നു ,

നിനക്ക് എന്നെ ഇഷ്ടം ആണെങ്കില്‍ ഈ ഞായര്‍ ആഴ്ചയില്‍  അമ്പലത്തില്‍ വരുമ്പോള്‍ ആ നില ചുരിദാര്‍ ഇട്ടു കൊണ്ട് വരിക ,
എന്നോട് എന്തെങ്കിലും  സ്നേഹ മുണ്ടെങ്കില്‍ നീ ഇതു അനുസരിക്കുക ,
അതല്ല എന്നെ നിനക്ക് ഇഷ്ടം അല്ലേല്‍ തുറന്നു പറയുക ,
പിന്നീടുള്ള കാര്യങ്ങള്‍ നമുക്ക് തീരുമാനിക്കാമല്ലോ ,
മുട്ടയില്‍ നിന്നെ ആവാഹിക്കാന്‍ എനിക്ക് അറിയാഞ്ഞിട്ടല്ല ,
പിന്നെ വേണ്ടെന്നു വച്ചിട്ടാ,
അതു നീ എന്നെ കൊണ്ട് ചെയ്യിക്കരുത് .
എന്ന് സ്നേഹത്തോടെ 
രാകു മോന്‍ 

പുര്‍വ കാമുകിക്ക് ഒരു പ്രണയ ലേകനം











ബഹുമാനപെട്ട മുന്‍ കാമുകിക്ക്,


ഞാന്‍ പുതിയ കമുകിയോടുഒത്തു സാമാന്യം തരകെടില്ലാതെ മുന്നോട്ടു പോകുന്ന വിവരം ഇതിനോട് അകം അറിഞ്ഞിരിക്കുമല്ലോ ,ഞങ്ങള്‍ ഇപ്പോള്‍ വിവാഹത്തെ കുറിച്ച് വരെ ചിന്തിക്കുന്നുണ്ട്,
നമ്മള്‍ ഒരുമിച്ചു ഉണ്ടായ മനോഹരനായ നാളുകള്‍ ഞാന്‍ ഒരിക്കലും മറക്കില്ല ,
എങ്കിലും പുതിയ ജിവിതത്തിനു വേണ്ടിയുള്ള എന്‍റെ ആഗ്രഹം നീ മനസിലാക്കുമെന്ന് കരുതുന്നു ,
ഞങ്ങള്‍ ഒരുമിച്ചു പുറത്തു കറങ്ങുംബോളും മറ്റും നിന്‍റെ മുന്നില്‍ പെട്ടാല്‍ ദയവായി
കണ്ടില്ലെന്നു നടിക്കണമെന്ന് അപേക്ഷിക്കുന്നു ,
ഞങ്ങളുടെ വിവാഹത്തിനു ക്ഷനിക്കുമെങ്കിലും വന്നു കുളംആക്കരുതെന്ന് വിനീതമായി
അപേക്ഷിക്കുന്നു ,

വിശ്വസ്തതയോടെ
പുര്‍വ കാമുകന്‍